Saturday, February 14, 2009
ഒരു പാലക്കാടന്‍ പ്രാന്ദന്‍ കാറ്റ്
കള്ളിപൂച്ച ഇന്നലെ പാലക്കാട് പോയിരുന്നു. കുട്ടികാലത്തും, പിന്നെ അത്ര കുട്ടി അല്ലാത്ത കാലത്തുമൊക്കെ അച്ഛന്റെ കൂടെ പോയത് പൂച്ച നന്നായി ഓര്‍ക്കുന്നു. ഇത്തവണ കൂട്ട് അമ്മുമ്മ ആയിരുന്നു. പനിച്ചിട്ടു അമ്മുമ്മ ആ പാലക്കാടന്‍ ചൂടത്ത് മഫ്ല്രും സ്വെട്ടരും ഇട്ടിരിക്കാണ്. ഇടയ്ക്കിടയ്ക്ക് പൂച്ചേടെ മടിയിലേക്ക് ചാഞ്ഞും, പിന്നെ തിരിഞ്ഞും കിടക്കും. മണ്ണുത്തിക്ക് ശേഷം ആ ഹൈവേയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല..റോഡിനിരുവശവും തണല്‍ മരങ്ങളും, കുതിരാന്‍ ചുരത്തിന്റെ മുകളിലെ കൊച്ചു ഗണപതി കോവിലും, ചുരതിനപ്പുറം കാണുന്ന പുളിമരങ്ങളും, പാടങ്ങളും, തവള പാറകളും, ഖാസാക്കിന്റെ കരിമ്പനകളും, റോട്ടിലൂടെ നടത്തി കൊണ്ടുപോകുന്ന കാലികളും, ചെളി പിടിച്ച ചെമ്മരി ആടുകളും, എല്ലാം പൊടി തുടച്ചെടുത്ത ഒരു ഈസ്റ്മാന്‍ പടം പോലെ പരിചിതം. കണ്ണാടി പുഴയിലും യാക്കര പുഴയിലും പഴയ പോലെ വെള്ളം കുറവ്. പുല്ലു കയറി കിടക്കുന്ന പുഴതട്ടില് കാലികള്‍ മേയുന്നു, വണാഃതികള്് തുണി ഉണക്കുന്നു. കാറ്റ്ഇന് പോലും പഴയ സംഗീതം ,വിയര്‍പ്പു പൊടിയാത്ത വരണ്ട ചൂട്. കണ്ണന് പഴവും പല്ലി മുട്ടായിയും വില്‍ക്കുന്ന പെട്ടികടകള്‍. വെളുത്തു മെലിഞ്ഞു കവിളെല്ല് പൊന്ദിയ പാലക്കാടന്‍ സുന്ദരികള്‍... മടക്ക യാത്ര തൃശൂര്‍ കൊടുങ്ങല്ലൂര്‍ വഴിആകാം എന്ന് തീരുമാനിച്ചു. വടക്കുംന്നാഥന് മുന്നില്‍ വമ്പന്‍ മോടിപിടിപ്പിക്കല്‍, റൌണ്ടില്‍ സബ് വേ കണ്‍സ്ട്രക്ഷന്‍. കൊടുങ്ങല്ലൂരില്‍ നിന്നും ഒരീച്ച വണ്ടിക്കുള്ളില്‍ കയറി പറ്റി. അതിനെ പറൂരില് ഇറക്കി വിട്ടു. തിരിച്ച് എറണാകുളത്തു എത്തിയപ്പോള്‍ രാവിലെ പോയപ്പോള്‍ ഉള്ളതിനേക്കാള്‍ പുതിയ കെട്ടിടങ്ങള്‍, കളമശ്ശേരിയിലെ മോട്ടക്കുന്നിനെ ബുള്‍ഡോസര്‍ കാരി തിന്നിരിക്കുന്നു. ഒരു പുതിയ തുണി കടയ്ക്കായി രണ്ടു നിലയുള്ള പരസ്യ ബോര്‍ഡ്. കറുപ്പിക്കുന്ന്ന കടല്‍ കാറ്റിനോടൊപ്പം അടിക്കുന്നത് കണ്‍സ്ട്രക്ഷന്‍ പൊടിയും ഭ്രമ്ഹ പുരം മാലിന്യ പ്ലാന്റിന്റെ മണവും...കൊച്ചി വളരുകയാണ്.....വാണിജ്യ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തുന്നവരെയും അവരുടെ മാലിന്യവും താങ്ങാന്‍ ഇപ്പോള്‍ തന്നെ കഴിയുന്നില്ല. ഇതു വളരുന്ന കൊച്ചിയുടെ വിങ്ങുന്ന മുഖം...
Subscribe to:
Post Comments (Atom)
അപ്പോ ഇതാണെല്ലേ പരിപാടീ ...ഒരു കാര്യം എഴുതുമ്പോള്‍ എന്തിനു പോയീ എന്നെങ്കിലും എഴുതണ്ടെ ....ഭൂലോകത്തിലെ മാലോകര്‍ എന്തു വിചാറീക്കും ....നാടകക്കാരന് ഒരു ചെമ്പരത്തി പൂവുമായ് കാത്തിരിക്കുകയായിരുന്നു...കയ്യില്‍ തരാനല്ല ..ചെവിയില്‍ ചൂടിക്കാന്‍..(നാടകക്കാരന്റെ ഫോട്ടോഗ്രാഫര്‍ എന്ന പോസ്റ്റ് കാണുക}
ReplyDeleteഓ ശരി , ചെമ്പരത്തി പൂവെങ്കില്‍ ചെമ്പരത്തി പൂവ്. പോക്ക് ബ്ലോഗില്‍ പറയാത്ത ഒരു മൂന്നാമത്തെ വ്യക്തിക്ക് വേണ്ടി. എന്റെ ഉദ്ദേശ്യം നാടു കാണല്‍.
ReplyDeleteപനിപിടിച്ച അമ്മൂമ്മേം കൊണ്ടാണോ നാടുകാണാനിറങ്ങുന്നത്? പാവം അമ്മൂമ്മ. കുറച്ച് പടങ്ങളും കൂടി ഇടാരുന്നു. :-)
ReplyDeleteയാത്രക്കിടയിലെ ചിത്രങ്ങള്‍ കൂടി വേണമായിരുന്നു. എങ്കില്‍ ഒന്നുകൂടി കൊഴുത്തേനെ. കൊള്ളാം
ReplyDeleteNice Blog ... Try to add some photographs ...
ReplyDeleteഒരു നല്ല ഡി സീരീസ് ക്യാമറ വാങ്ങണം എന്ന് വച്ചിട്ട് അതൊട്ട് നടക്കുന്നുമില്ല, പേരിനു ഒരു ചെറിയ ക്യാമറ വാങ്ങാനും മടി.......
ReplyDeleteമ്യാവൂ...
ReplyDeleteപ്രാന്ദന്‍ അല്ല പ്രാന്തന്
ReplyDeleteഭ്രഹ്മപുരം അല്ല ബ്രഹ്മപുരം
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.
ശ്രദ്ധിക്കാഞ്ഞിട്ടല്ല മാഷേ, ഞാന്‍ ഉപയോഗിക്കുന്ന google indic translation ഇല് ആ അക്ഷരം ഇല്ല.
ReplyDelete