Saturday, February 14, 2009

ഒരു പാലക്കാടന്‍ പ്രാന്ദന്‍ കാറ്റ്

കള്ളിപൂച്ച ഇന്നലെ പാലക്കാട് പോയിരുന്നു. കുട്ടികാലത്തും, പിന്നെ അത്ര കുട്ടി അല്ലാത്ത കാലത്തുമൊക്കെ അച്ഛന്റെ കൂടെ പോയത് പൂച്ച നന്നായി ഓര്‍ക്കുന്നു. ഇത്തവണ കൂട്ട് അമ്മുമ്മ ആയിരുന്നു. പനിച്ചിട്ടു അമ്മുമ്മ ആ പാലക്കാടന്‍ ചൂടത്ത് മഫ്ല്രും സ്വെട്ടരും ഇട്ടിരിക്കാണ്. ഇടയ്ക്കിടയ്ക്ക് പൂച്ചേടെ മടിയിലേക്ക്‌ ചാഞ്ഞും, പിന്നെ തിരിഞ്ഞും കിടക്കും. മണ്ണുത്തിക്ക് ശേഷം ആ ഹൈവേയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല..റോഡിനിരു‌വശവും തണല്‍ മരങ്ങളും, കുതിരാന്‍ ചുരത്തിന്റെ മുകളിലെ കൊച്ചു ഗണപതി കോവിലും, ചുരതിനപ്പുറം കാണുന്ന പുളിമരങ്ങളും, പാടങ്ങളും, തവള പാറകളും, ഖാസാക്കിന്റെ കരിമ്പനകളും, റോട്ടിലൂടെ നടത്തി കൊണ്ടുപോകുന്ന കാലികളും, ചെളി പിടിച്ച ചെമ്മരി ആടുകളും, എല്ലാം പൊടി തുടച്ചെടുത്ത ഒരു ഈസ്റ്മാന്‍ പടം പോലെ പരിചിതം. കണ്ണാടി പുഴയിലും യാക്കര പുഴയിലും പഴയ പോലെ വെള്ളം കുറവ്. പുല്ലു കയറി കിടക്കുന്ന പുഴതട്ടില്‍ കാലികള്‍ മേയുന്നു, വണാഃതികള്‍് തുണി ഉണക്കുന്നു. കാറ്റ്ഇന് പോലും പഴയ സംഗീതം ,വിയര്‍പ്പു പൊടിയാത്ത വരണ്ട ചൂട്. കണ്ണന്‍ പഴവും പല്ലി മുട്ടായിയും വില്‍ക്കുന്ന പെട്ടികടകള്‍. വെളുത്തു മെലിഞ്ഞു കവിളെല്ല് പൊന്ദിയ പാലക്കാടന്‍ സുന്ദരികള്‍... മടക്ക യാത്ര തൃശൂര്‍ കൊടുങ്ങല്ലൂര്‍ വഴിആകാം എന്ന് തീരുമാനിച്ചു. വടക്കുംന്നാഥന് മുന്നില്‍ വമ്പന്‍ മോടിപിടിപ്പിക്കല്‍, റൌണ്ടില്‍ സബ് വേ കണ്‍സ്ട്രക്ഷന്‍. കൊടുങ്ങല്ലൂരില്‍ നിന്നും ഒരീച്ച വണ്ടിക്കുള്ളില്‍ കയറി പറ്റി. അതിനെ പറൂരില് ഇറക്കി വിട്ടു. തിരിച്ച് എറണാകുളത്തു എത്തിയപ്പോള്‍ രാവിലെ പോയപ്പോള്‍ ഉള്ളതിനേക്കാള്‍ പുതിയ കെട്ടിടങ്ങള്‍, കളമശ്ശേരിയിലെ മോട്ടക്കുന്നിനെ ബുള്‍ഡോസര്‍ കാരി തിന്നിരിക്കുന്നു. ഒരു പുതിയ തുണി കടയ്ക്കായി രണ്ടു നിലയുള്ള പരസ്യ ബോര്‍ഡ്. കറുപ്പിക്കുന്ന്ന കടല്‍ കാറ്റിനോടൊപ്പം അടിക്കുന്നത് കണ്‍സ്ട്രക്ഷന്‍ പൊടിയും ഭ്രമ്ഹ പുരം മാലിന്യ പ്ലാന്റിന്റെ മണവും...കൊച്ചി വളരുകയാണ്.....വാണിജ്യ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തുന്നവരെയും അവരുടെ മാലിന്യവും താങ്ങാന്‍ ഇപ്പോള്‍ തന്നെ കഴിയുന്നില്ല. ഇതു വളരുന്ന കൊച്ചിയുടെ വിങ്ങുന്ന മുഖം...

കള്ളിപൂച്ച

കള്ളിപൂച്ച എന്റെ യാത്രകളുടെ ബ്ലോഗ് ആണ്. യാത്രയില്‍ കാണുന്ന മുഖങ്ങളുടെ, കാഴ്ചകളുടെ ബ്ലോഗ് ആണ്...